ശബരിമലയില്‍ സുപ്രിംകോടതിക്കെന്ത് കാര്യം: സിവിക്

Update: 2016-01-12 14:07 GMT











 

എല്ലാ കാര്യങ്ങളിലും കോടതി അഭിപ്രായം പറയുന്നത് നിര്‍ത്തണം.ഇതൊരു മനുഷ്യാവകാശ പ്രശ്‌നമല്ല. മിത്തുകളുടെ അടിസ്ഥാനത്തിലാണ് ശബരിമല സംബന്ധിച്ച വിശ്വാസം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.


 




 

 

civic-chandran


 

ബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രിംകോടതി അഭിപ്രായം പറയേണ്ടതില്ല. വിശ്വാസികളുടെ പ്രശ്‌നത്തില്‍ വിശ്വാസികളാണ് നിലപാടെടുക്കേണ്ടത്. അല്ലാതെ കോടതിയല്ല. എല്ലാ കാര്യങ്ങളിലും കോടതി അഭിപ്രായം പറയുന്നത് നിര്‍ത്തണം.ഇതൊരു മനുഷ്യാവകാശ പ്രശ്‌നമല്ല. മിത്തുകളുടെ അടിസ്ഥാനത്തിലാണ് ശബരിമല സംബന്ധിച്ച വിശ്വാസം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

 

[caption id="attachment_38666" data-align="aligncenter" data-width="667"]
women-pilgrim
വയോവൃദ്ധരായ സ്ത്രീഭക്തര്‍ ശബരിമല തീര്‍ത്ഥാടനത്തിനിടെ [/caption]

 

സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോയില്‍ എത്ര സ്ത്രീപ്രാതിനിധ്യമുണ്ട്.ഈ വിഷയത്തില്‍ ഇടപ്പെടാന്‍ കോടതിക്കാവുമോ? മതം രാഷ്ട്രീയത്തില്‍ ഇടപ്പെടാന്‍ പാടില്ലാത്തത് പോലെ തന്നെ രാഷ്ട്രീയത്തിന് മതക്കാര്യത്തിലും ഇടപ്പെടാന്‍ അവകാശമില്ല. രാഷ്ട്രീയസംവിധാനവുമായി ബന്ധപ്പെട്ട സംവിധാനമാണ് കോടതിയും.

supremecourt


 

ഈ വിഷയത്തില്‍ പരാതിയുമായി പോയത് സെക്യുലര്‍പാര്‍ട്ടിയാണ്. അല്ലാതെ വിശ്വാസികളല്ല.വിശ്വാസികളല്ലാത്തവര്‍ കോടതി ഉത്തരവ് സമ്പാദിച്ച് ക്ഷേത്രത്തില്‍ പോകാനൊന്നും പോകുന്നില്ല. പിന്നെ എന്തിനാണ് ഈ വിഷയത്തില്‍ ഇടപ്പെടുന്നത്. അവര്‍ക്ക് മതകാര്യത്തില്‍ ഇടപ്പെടാന്‍ അവകാശമില്ല.

എന്നാല്‍ ശബരിമല വിഷയത്തില്‍ സ്ത്രീകളെ വിലക്കാന്‍ സുഗതകുമാരി മുന്നോട്ട് വെച്ച യുക്തിയോട് തനിക്ക് യോജിപ്പില്ല. ആണുങ്ങളുണ്ടാക്കുന്ന മാലിന്യപ്രശ്‌നത്തിലുപരിയായൊന്നും സ്ത്രീകള്‍ സൃഷ്ടിക്കില്ല. ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടി അനുവാദം നല്‍കിയാല്‍ തട്ടിക്കൊണ്ടുപോകലും സ്ത്രീപീഡനവും ഉണ്ടാകുമെന്ന സുഗതകുമാരിയുടെ നിലപാട് ശരിയല്ല. അങ്ങിനെയാണെങ്കില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കുന്നതിന് കൂടി വിലക്കേര്‍പ്പെടുത്തേണ്ടി വരും.

 
Tags:    

Similar News