ടി പത്മനാഭന്റെ പ്രസ്താവന സമൂഹം തള്ളിക്കളയും: എസ്ഡിപിഐ

Update: 2018-07-12 09:39 GMT

കണ്ണൂര്‍:  എസ്്ഡിപിഐക്കെതിരായ ടി പത്മനാഭന്റെ പ്രസ്താവന സമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് അഭിപ്രായപ്പെട്ടു. നിക്ഷ്പക്ഷ മതികളെന്ന് നടിക്കുന്ന ചില എഴുത്തുകാരും ബുദ്ധി ജീവികളും പക്ഷം ചേരുകയാണ്. കണ്ണൂരിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും രാഷ്ട്രീയ അക്രമങ്ങളും ആര്‍എസ്എസിന്റെ ഏകപക്ഷീയ കൊലപാതകങ്ങളും ഉണ്ടായപ്പോഴും അഗാധ മൗനം പാലിച്ചവരാണ് ഇപ്പോള്‍ എസ് ഡി പി ഐക്കെതിരെയും പോപ്പുലര്‍ ഫ്രണ്ടിനെതിരെയും രംഗത്ത് വരുന്നത്.

പള്ളിയില്‍ കിടന്നുറങ്ങിയ റിയാസ് മൗലവിയെയും ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന്റെ പേരില്‍ മാത്രം കൊടിഞ്ഞി ഫൈസലിനെയും ആര്‍എസ്എസ് വര്‍ഗീയ വാദികള്‍ വെട്ടിക്കൊന്നപ്പോഴൊന്നും ഉണരാത്ത സാമൂഹ്യ ബോധം ഇപ്പോള്‍ ഉണരുന്നതിന്റെ താല്‍പര്യം മനസ്സിലാക്കാന്‍ കഴിവുള്ളവരാണ് കേരള ജനതു.

മഹാരാജാസ് കോളജ് വര്ഷങ്ങളായി എസ്എഫ്‌ഐയുടെ ഗുണ്ടായിസത്തിനു കീഴിലാണ് എന്ന കാര്യം ടി പത്മനാഭനെ ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ. നിരവധി തവണ മാരകായുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു. അപ്പോഴൊന്നും താങ്കള്‍ ഉള്‍പ്പെടുന്ന സമൂഹം പ്രതികരിക്കാത്തത് ഖേദകരമാമ്.

കുഷ്ഠ രോഗികളെ അകറ്റി നിര്‍ത്താനല്ല അവരെ പരിഗണിക്കാനും പരിചരിക്കാനുമാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്. ടി പത്മനാഭനെ പോലെ സാമൂഹിക ഉത്തരവാദിത്വമുള്ള എഴുത്തുകാരന്‍ കുഷ്ട രോഗികളെ അപമാനിക്കുന്ന രീതിയില്‍  പ്രസ്താവന നടത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
Tags:    

Similar News