നൂ കാംപ്: ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണള്‍ഡോയും ഇല്ലാതെ നൂ കാംപില്‍ ഇന്ന്് എല്‍ ക്ലാസിക്കോ മല്‍സരം.ന ാഥനില്ലാത്തവരെപ്പോലെ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും കളത്തിലിറങ്ങുമ്പോള്‍ ടീമിനും ആരാധകര്‍ക്കും നിരാശ തന്നെയാണ്. സെവിയ്യക്കെതിരെയുള്ള മല്‍സരത്തില്‍ കൈമുട്ടിനേറ്റ പരിക്ക് കാരണം മെസി പുറത്തിരിക്കുമ്പോള്‍ യുവന്റസിലേക്ക് ചേക്കേറിയതാണ് റൊണാള്‍ഡോയുടെ അഭാവത്തിന് കാരണം. റൊണാള്‍ഡോയുടെ കളം മാറലിന് ശേഷം ബാഴ്‌സയുമായുള്ള റയലിന്റെ ആദ്യ മല്‍സരമാണിത്.
റൊണാള്‍ഡോ ടീമിലുണ്ടായിരുന്നപ്പോള്‍ ബാഴ്‌സക്കെതിരെ 30ല്‍ എട്ട് മല്‍സരങ്ങളില്‍ മാത്രമെ റയല്‍ ജയിച്ചിട്ടുള്ളൂ. റോണോയെക്കാളും മെസിയാണ് (26) എല്‍ ക്ലാസിക്കോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ളത്. അതേസമയം ബാഴ്‌സക്കെതിരെ റയലില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചവരില്‍ മുമ്പന്‍ റോണോ തന്നെയാണ്. റോണോയുടെ വിടവ് നികത്താന്‍ റയലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിന്റെ ഫലം ഈ സീസണില്‍ റയല്‍ അനുഭവിക്കുന്നുമുണ്ട്. ന്യൂ കാംപില്‍ അവസാനം കളിച്ച നാല് മല്‍സരങ്ങളും പരാജയപ്പെട്ടിട്ടില്ല എന്നത് ടീമിന് ആശ്വാസമാണ്. മെസിയുടെ അഭാവത്തില്‍ ലൂയി സുവാരസിന്റെ സാന്നിദ്ധ്യം ടീമിന് ആത്മവിശ്വാസം പകരും. മെസിയോടൊപ്പം ഉംറ്റിറ്റിയും പരിക്ക് കാരണം കളിക്കുന്നില്ല. ലാലിഗയില്‍ 11 ഗോളുകള്‍ സ്വന്തമാക്കിയ കരിം ബെന്‍സേമയിലാണ് റയലിന്റെ പ്രതീക്ഷ. മല്‍സരം രാത്രി 8.45ന് സോണി ടെന്‍ 2, സോണി ടെന്‍ എച്ച് ഡി 2 ചാനല്‍ വഴിയും ഫേസ്ബുക് ലൈവിലൂടെയും കാണാം.