30 ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് കൊവിഡ്
ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കേണ്ട താരങ്ങള്‍ക്കെല്ലാം ഫലം നെഗറ്റീവാണെന്നും സായ് അറിയിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയുടെ 30 അത്‌ലറ്റുകള്‍ക്കും നിരവധി സപോര്‍ട്ടിങും സ്റ്റാഫുകള്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. പട്യാല, ബെംഗളുരു എന്നീ കേന്ദ്രങ്ങളില്‍ നടത്തിയ 741 ഓളം ടെസ്റ്റിന്റെ ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) അറിയിച്ചു. എന്നാല്‍ ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കേണ്ട താരങ്ങള്‍ക്കെല്ലാം ഫലം നെഗറ്റീവാണെന്നും സായ് അറിയിച്ചു. ബോക്‌സിങ്,വെയ്റ്റ് ലിഫ്റ്റിങ്, റേയ്‌സ്,ട്രാക്ക് ആന്റ് ഫീല്‍ഡ് അത്‌ലറ്റുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബോക്‌സിങ് താരങ്ങളായ ദീപക് കുമാര്‍, സഞ്ജിത്, ഇന്ത്യന്‍ ബോക്‌സിങ് ചീഫ് കോച്ച് സി എ കുട്ടപ്പ, ഷോട്ട്പുട്ട് കോച്ച് മൊഹീന്ദര്‍ സിങ് എന്നിവരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും. കൂടുതല്‍ ഫലം അടുത്തദിവസങ്ങളിലായി വരുമെന്നും സായ് അറിയിച്ചു.