എട്ട് ഇന്ത്യന്‍ ബോക്സിങ് താരങ്ങള്‍ക്ക് കൊവിഡ്
തുര്‍ക്കിയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇസ്താംബുള്‍: പരിശീലകര്‍ ഉള്‍പ്പടെ ഇന്ത്യയുടെ ബോക്സിങ് സ്ക്വാഡിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുര്‍ക്കിയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് ഗൗരവ് സോളങ്കി, പ്രയാഗ് ചൗഹാന്, ബ്രിജേഷ് യാദവ് എന്നിവര്‍ക്കും കോച്ചിങ് സ്റ്റാഫില്‍ ഉള്‍പ്പെട്ട ധര്‍മ്മേന്ദ്ര യാദവ്, സന്തോഷ് ബിര്മോളെ, ഷിഖാ കേദിയ, ഡോക്ടര്‍ ഉമേഷ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലലിത് പ്രസാദ്, ഷിവാ ഥാപ്പാ, ദുര്യോദ്ധന്‍ സിങ് എന്നിവരും നിരീക്ഷണത്തിലാണ്. വനിതാ താരമായ നിഖാത്ത് സറീനും ബോക്സിങ് സ്ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നു. താരങ്ങള്‍ കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം തുര്‍ക്കിയില്‍ നിന്ന് മടങ്ങിയെത്തും.