ഇന്ത്യയ്ക്ക് വീണ്ടും നാണക്കേട്; ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് റിലേ താരം
ഈ മാസം 28ന് ബിര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമാവുന്നത്.
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായുള്ള ഉത്തേജക മരുന്ന പരിശോധനയില്‍ ഇന്ത്യയ്ക്ക് വീണ്ടും നാണക്കേട്. ഇന്ത്യയുടെ വനിതാ റിലേ ടീമിലുള്ള താരം ഇന്ന് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോട പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ അത്‌ലറ്റുകളുടെ എണ്ണം അഞ്ചായി. പരിശോധനാഫലം പോസ്റ്റീവായ താരത്തിന്റെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നേരത്തെ പാരാ അത്‌ലറ്റുകളായ അനീഷ് കുമാര്‍, ഗീതാ, ഇന്ത്യയുടെ മദ്ധ്യദൂര ഓട്ടകാരി ധനലക്ഷ്മി, ട്രിപ്പിള്‍ ജംപ് താരം ഐശ്വര്യ ബാബു എന്നിവരും പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ഇവരെ ഫെഡറേഷന്‍ അയോഗ്യരാക്കിയിരുന്നു. ഈ മാസം 28ന് ബിര്‍മിങ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമാവുന്നത്.