കോമണ്‍വെല്‍ത്ത് ഗെയിംസ്; ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ധനലക്ഷ്മിയും ഐശ്വര്യയും
നിരോധിത മരുന്നായ സ്റ്റിറോയിഡിന്റെ അംശമാണ് ഇരുവരുടെയും സാമ്പിളുകളില്‍ കണ്ടെത്തിയത്.
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായുള്ള ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ അത്‌ലറ്റുകള്‍. മദ്ധ്യദൂര ഓട്ടക്കാരി ധനലക്ഷ്മി, ട്രിപ്പിള്‍ ജംമ്പര്‍ ഐശ്വര്യ ബാബു എന്നിവരാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇരുവരും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 36 അംഗ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടവരാണ്. 100മീറ്റര്‍, 400 മീറ്റര്‍ റിലേ എന്നീ വിഭാഗത്തില്‍ മല്‍സരിക്കേണ്ട താരമാണ് ധനലക്ഷ്മി. കഴിഞ്ഞ മാസം അവസാനമാണ് ഇരുവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.നിരോധിത മരുന്നായ സ്റ്റിറോയിഡിന്റെ അംശമാണ് ഇരുവരുടെയും സാമ്പിളുകളില്‍ കണ്ടെത്തിയത്.