ഉത്തേജക മരുന്ന് ഉപയോഗം; ഒളിംപ്യന്‍ ദിപാ കര്‍മാകറിന് വിലക്ക്

ജിംനാസ്റ്റിക്‌സില്‍ ഒളിംപിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും ദിപ സ്വന്തമാക്കിയിരുന്നു.

Update: 2023-02-04 03:04 GMT


ഡല്‍ഹി: 2016 റിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായിരുന്ന ജിംനാസ്റ്റിക് താരം ദിപാ കര്‍മാകറിന് വിലക്ക് . നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ടെസ്റ്റിങ് ഏജന്‍സിയാണ് താരത്തെ 21 മാസത്തേക്ക് വിലക്കിയത്. 2016ലെ റിയോ ഒളിംപിക്സില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് റെക്കോര്‍ഡിട്ടിരുന്നു. റിയോ ഒളിംപിക്സില്‍ ദിപ കര്‍മാകറിനു തലനാരിഴയ്ക്കാണ് മെഡല്‍ നഷ്ടമായത്. ദിപയിലൂടെ നാലാം സ്ഥാനം ലഭിക്കുകയായിരുന്നു. ജിംനാസ്റ്റിക്സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് . ജിംനാസ്റ്റിക്‌സില്‍ ഒളിംപിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും ദിപ സ്വന്തമാക്കിയിരുന്നു.



വിലക്ക് വന്നതോടെ 2023 ജൂലൈ വരെ ദീപയ്ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. ഇതോടൊപ്പം 2021 ഒക്ടോബര്‍ 11 മുതലുള്ള താരത്തിന്റെ മത്സരഫലങ്ങള്‍ അസാധു ആകും. ഗ്ലാസ്ഗോയില്‍ 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയാണ് ആദ്യം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയത്. ഗെയിംസ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ വനിതാ ജിംനാസ്റ്റിന്റെ ആദ്യ മെഡല്‍ കൂടിയായി ഇത്. കൂടാതെ ഏഷ്യന്‍ ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും 2015ലെ ലോക അര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാംപ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഇരു നേട്ടങ്ങളും ഈയിനത്തില്‍ ഇന്ത്യയുടെ കന്നി നേട്ടങ്ങളായിരുന്നു. 2018ല്‍ തുക്കിയില്‍ നടന്ന എഫ്ഐജി ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചലഞ്ച് കപ്പില്‍ വോള്‍ട്ട് ഇനത്തില്‍ സ്വര്‍ണം നേടി റെക്കോര്‍ഡിട്ടു. ലോക വേദിയില്‍ ഈ ഇനത്തില്‍ ഒരു ഇന്ത്യന്‍ ജിംനാസ്റ്റിന്റെ ആദ്യ മെഡലാണിത്. പിന്നീട് പരിക്ക് വിടാതെ പിടികൂടിയതോടെ താരത്തിന് പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ഉയരാനായില്ല.






Tags:    

Similar News