മൊണാക്കോ ഡയമണ്ട് ലീഗ്; മുരളീ ശ്രീശങ്കറിന് ആറാം സ്ഥാനം

23കാരനായ ഇന്ത്യന്‍ താരം ഈ വര്‍ഷം 8.36 മീറ്റര്‍ പിന്നിട്ടിരുന്നു.

Update: 2022-08-11 06:38 GMT


മൊണാക്കോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജംപില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യയുടെ മുരളീ ശങ്കറിന് മൊണാക്കോ ഡയമണ്ട് ലീഗില്‍ നിരാശ. ഫൈനലില്‍ താരം ആറാമതായാണ് ഫിനിഷ് ചെയ്തത്. താരത്തിന് 7.94 മീറ്റര്‍ ദൂരം കണ്ടെത്താനെ കഴിഞ്ഞുള്ളൂ. ക്യുബയുടെ മാസ്സോ(8.35) സ്വര്‍ണ്ണവും ഗ്രീക്കിന്റെ ഒളിംപിക് മെഡല്‍ ജേതാവ് മിലിറ്റിഡിയസ് (8.30) വെള്ളിയും അമേരിക്കയുടെ ഡെന്‍ഡി (8.31) വെങ്കലവും നേടി. 23കാരനായ ഇന്ത്യന്‍ താരം ഈ വര്‍ഷം 8.36 മീറ്റര്‍ പിന്നിട്ടിരുന്നു.




Tags:    

Similar News