ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്; ഷൈലി സിങ് ഫൈനലില്‍

2016ല്‍ നീരജ് ചോപ്രയിലൂടെയും 2018ല്‍ ഹിമാ ദാസിലൂടെയുമായിരുന്നു ഇന്ത്യയുടെ സ്വര്‍ണ്ണം.

Update: 2021-08-20 13:13 GMT


നെയ്‌റോബി: അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ലോങ് ജംപില്‍ ഇന്ത്യയുടെ ഷൈലി സിങ് ഫൈനലില്‍.6.40 മീറ്റര്‍ ദൂരം പിന്നിട്ടാണ് താരം ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്. നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ്. അണ്ടര്‍ 20 വിഭാഗത്തിലെ ഇന്ത്യന്‍ റെക്കോഡ് ഷൈലി സിങിന്റെ പേരിലാണ്. അണ്ടര്‍ 20 മീറ്റുകളിലെ കഴിഞ്ഞ രണ്ട് എഡിഷനുകളിലും ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. 2016ല്‍ നീരജ് ചോപ്രയിലൂടെയും 2018ല്‍ ഹിമാ ദാസിലൂടെയുമായിരുന്നു ഇന്ത്യയുടെ സ്വര്‍ണ്ണം.




Tags:    

Similar News