ടേബിള്‍ ടെന്നിസ്; ജ്ഞാനശേഖരിനും ശരത്തിനും ഒളിംപിക്‌സ് യോഗ്യത
വനിതാ താരം സുതീര്‍ത്ഥയും ഒളിംപിക്‌സിന് യോഗ്യത നേടി.
ദോഹ: ഇന്ത്യന്‍ ടേബിള്‍ ടെന്നിസ് താരങ്ങളായ സത്യന്‍ ജ്ഞാനശേഖരിനും ശരത് കമാലിനും ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത. ദോഹയില്‍ നടക്കുന്ന ഒളിംപിക് യോഗ്യതാ ടൂര്‍ണ്ണമെന്റിലെ പ്രകടനത്തോടെയാണ് ഇരുവരും ഒളിംപിക്‌സിന് യോഗ്യത നേടിയത്. പാകിസ്താന്റെ മുഹമ്മദ് റമീസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ശരത് കമാല്‍ തോല്‍പ്പിച്ചത്. ശരത് കമാലിന്റെ നാലാം ഒളിംപിക്‌സ് യോഗ്യാത നേട്ടമാണിത്. വനിതാ താരം സുതീര്‍ത്ഥയും ഒളിംപിക്‌സിന് യോഗ്യത നേടി. സത്യന്‍ ജ്ഞാനശേഖരും റമീസിനെ തോല്‍പ്പിച്ചു. ആദ്യ മല്‍സരത്തില്‍ ശരത് സത്യനോട് പരാജയപ്പെട്ടിരുന്നു. ജയിച്ച മല്‍സരങ്ങളുടെ പോയിന്റ് അടിസ്ഥാനത്തിലാണ് ശരത്ത് രണ്ടാമതായി യോഗ്യത നേടിയത്.