ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിന് കാര്‍ അപകടത്തില്‍ ഗുരുതര പരിക്ക്

വുഡ്‌സിനെ അല്‍പ്പം മുമ്പ് അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി.

Update: 2021-02-24 05:50 GMT


ലോസ്ആഞ്ചലസ്: ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം വുഡ്‌സിന്റെ കാര്‍ അപകടത്തില്‍ പ്പെട്ട് വന്‍ താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെതുടര്‍ന്ന് താരത്തിന്റെ കാലില്‍ നിരവധി ഒടിവുകള്‍ സംഭവിച്ചു. പരിക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വുഡ്‌സിനെ അല്‍പ്പം മുമ്പ് അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. താരത്തിന്റെ ജീവന് ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.





Tags:    

Similar News