ട്രാക്കില്‍ മായാജാലം തീര്‍ത്ത് സിഫാന്‍ ഹസ്സന്‍; 5000 മീറ്ററില്‍ സ്വര്‍ണ്ണം
കഴിഞ്ഞ എട്ട് ദിവസത്തിനിടെ താരം ആറ് മല്‍സരങ്ങളിലാണ് പങ്കെടുത്തത്.
ടോക്കിയോ: ഇന്ന് 5000 മീറ്ററില്‍ സ്വര്‍ണം നേടിയ നെതര്‍ലന്റസിന്റെ സിഫാന്‍ ഹസ്സന്റെ ഓട്ടം ട്രാക്കില്‍ മായാജാലം തീര്‍ക്കുന്നതാണ്. മധ്യ-ദീര്‍ഘദൂര ഓട്ടക്കാരിയായ സിഫാന്‍ ഇന്ന് ഒന്നാം സ്ഥാനം നേടിയത് 14.36.79 സെക്കന്റിലാണ്. 28കാരിയായ സിഫാന്‍ എത്യോപന്‍ വംശജനയാണ്. താരം 1500 മീറ്ററിലും 10,000 മീറ്ററിലും മല്‍സരിക്കുന്നുണ്ട്. ഇതില്‍ രണ്ടിലും സിഫാന്‍ സ്വര്‍ണം നേടുമെന്നാണ് പ്രവചനം.
ഇന്ന് 5000 മീറ്ററില്‍ പങ്കെടുക്കുന്നതിന് മുമ്പ് താരം 1500 മീറ്ററിന്റെ ഹീറ്റ്‌സില്‍ ഓടി സെമിയിലേക്ക് കുതിച്ചിരുന്നു. 10,000 മീറ്ററിലും സെമി ബെര്‍ത്ത് ഉറപ്പാക്കി. ഇന്ന് നടന്ന 1500 മീറ്ററില്‍ ഹീറ്റ്‌സില്‍ താരം ട്രാക്കില്‍ വീണിരുന്നു. തുടര്‍ന്ന് അവസാന സ്ഥാനത്ത് നിന്നും ഓടിയ സിഫാന്‍ ഒന്നാമതെത്തിയാണ് സെമിയിലേക്ക് കടന്നത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ താരം ആറ് മല്‍സരങ്ങളിലാണ് പങ്കെടുത്തത്. തന്റെ എനര്‍ജിയുടെ രഹസ്യം കോഫിയെന്നാണ് സിഫാന്‍ പറയുന്നത്.