100 മീറ്ററിലെ ലോക ചാംപ്യന്‍ ടോറി ബോയി 32ാമത്തെ വയസ്സില്‍ മരണത്തിന് കീഴടങ്ങി

2017 ല്‍ 100 മീറ്ററില്‍ ലോക ചാമ്പ്യന്‍ ആയ ടോറി ആ വര്‍ഷം 4-100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടി.

Update: 2023-05-03 17:13 GMT




ലോസ് ആഞ്ചലസ്: വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തിലെ മുന്‍ ലോക ചാംപ്യനും 3 തവണ ഒളിമ്പിക് മെഡല്‍ ജേതാവും ആയ അമേരിക്കന്‍ സ്പ്രിന്റര്‍ ടോറി ബോയി 32 മത്തെ വയസ്സില്‍ മരണപ്പെട്ടു. മരണ കാരണം എന്തെന്ന് അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ലോങ് ജംപില്‍ നിന്നു ഓട്ടത്തിലേക്ക് മാറിയ അവര്‍ 2016 റിയോ ഒളിമ്പിക്സില്‍ 4-100 റിലേയില്‍ സ്വര്‍ണവും 100 മീറ്ററില്‍ വെള്ളിയും 200 മീറ്ററില്‍ വെങ്കലവും നേടിയിരുന്നു.



2017 ല്‍ 100 മീറ്ററില്‍ ലോക ചാമ്പ്യന്‍ ആയ ടോറി ആ വര്‍ഷം 4-100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടി. 2015 ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡലും താരം നേടിയിരുന്നു. 2019 ല്‍ ലോങ് ജംപില്‍ തിരിച്ചു പോയി ഒരു ശ്രമവും താരം നടത്തിയിരുന്നു. എന്നാല്‍ 2022 ഒളിമ്പിക്‌സ് യോഗ്യതയില്‍ താരം മത്സരിച്ചില്ല. 100 മീറ്ററില്‍ 10.78 സെക്കന്റ്, 200 മീറ്ററില്‍ 21.77 സെക്കന്റ്, 60 മീറ്ററില്‍ 7.14 സെക്കന്റ് എന്നിവയാണ് താരത്തിന്റെ മികച്ച സമയങ്ങള്‍. താരത്തിന്റെ നിര്യാണത്തില്‍ ഒളിമ്പിക്, അത്‌ലറ്റിക് അസോസിയേഷനുകളും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.





Tags:    

Similar News