അത്‌ലറ്റിക്‌സ്: ജാവലിന്‍ ത്രോയില്‍ അനു റാണിക്ക് എട്ടാം സ്ഥാനം

Update: 2019-10-02 03:55 GMT

ദോഹ: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അനു റാണിക്ക് എട്ടാം സ്ഥാനം. ഇന്നലെ രാത്രി നടന്ന ഫൈനലില്‍ 61.12 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞെങ്കിലും യോഗ്യതാ റൗണ്ടിലെ പ്രകടനം കണ്ടെത്താന്‍ അനുവിനായില്ല. ആദ്യ റൗണ്ടില്‍ 59.25മീറ്റര്‍ ദൂരം എറിഞ്ഞ അനു രണ്ടാമത്തെ റൗണ്ടില്‍ 61.12മീറ്ററും മൂന്നാമത്തെ റൗണ്ടില്‍ 60.20 മീറ്റര്‍ ദൂരവും എറിഞ്ഞു.

ഈ വിഭാഗത്തില്‍ 12 പേരാണ് പങ്കെടുത്തത്. ഓസ്‌ട്രേലിയയുടെ കെല്‍സി ലീ ബാര്‍ബര്‍(66.56മീറ്റര്‍) സ്വര്‍ണവും ചൈനയുടെ ഷിയിങ് ലിയു(65.88 മീറ്റര്‍) വെള്ളിയും ചൈനയുടെ ഹ്യുയി ലിയു(65.49 മീറ്റര്‍) വെങ്കലവും നേടി. അതിനിടെ പുരുഷവിഭാഗം 3000 മീറ്റര്‍ സ്റ്റിപ്പിള്‍ ചേയ്‌സില്‍ ഇന്ത്യയുടെ അവിനാശ് സാബ്ലേ ഫൈനലില്‍ കടന്നു. സമയം എട്ട് മിനിറ്റ് 25.23 സെക്കന്റ്. 

Tags:    

Similar News