അണ്ടര്‍ 19 ലോകകപ്പ് ജേതാവ് ഷെയ്ഖ് റഷീദിന് ആന്ധ്രാസര്‍ക്കാരിന്റെ വക 10 ലക്ഷം
ഏഷ്യാ കപ്പ് നേടിയ അണ്ടര്‍ 19 ടീമിലും സജീവ സാന്നിധ്യമായിരുന്നു താരം.
ഹൈദരാബാദ്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദിന് ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ വക പാരിദോഷികം.റഷീദിന് സര്‍ക്കാര്‍ 10 ലക്ഷം നല്‍കി. ഇന്ന് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ റഷീദ് നേരിട്ട് കാണാനെത്തിയപ്പോഴാണ് തുക കൈമാറിയത്. കൂടാതെ 17 കാരനായ റഷീദിന് വീട് വയ്ക്കാനുള്ള സ്ഥലവും സര്‍ക്കാര്‍ നല്‍കുമെന്നറിയിച്ചു. ഡിഗ്രി പൂര്‍ത്തിയായതിന് ശേഷം പോലിസ് സബ് ഇന്‍സ്‌പെക്ടറായി ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പില്‍ ടീമിനായി മികച്ച പ്രകടനമാണ് റഷീദ് നടത്തിയത്.താരത്തിന്റെ ഇന്നിങ്‌സ് നിരവധി മല്‍സരങ്ങളില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായിരുന്നു. ഏഷ്യാ കപ്പ് നേടിയ അണ്ടര്‍ 19 ടീമിലും സജീവ സാന്നിധ്യമായിരുന്നു താരം.