അഞ്ചാം ലോകകപ്പ് കിരീടവുമായി ഇന്ത്യന്‍ അണ്ടര്‍ 19 ടീം
എന്നാല്‍ റെഷീദും സിന്ധുവും പിടിച്ച് നിന്നത് ഇന്ത്യയ്ക്ക് രക്ഷയായി.
ആന്റിഗ്വ; അഞ്ചാം ഏകദിനലോകകപ്പ് കിരീടം നേടി ഇന്ത്യന്‍ യുവനിര.അണ്ടര്‍ 19 ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് യഷ് ദുല്‍ നയിക്കുന്ന ടീം പരാജയപ്പെടുത്തിയത്. 2000, 2008, 2012,2018 വര്‍ഷങ്ങളിലാണ് ടീം ഇതിനു മുമ്പ് കിരീടം നേടിയത്.
190 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിച്ച ഇന്ത്യയുടെ തുടക്കം മോശമായിരുന്നു.ഹര്‍നൂര്‍ സിങും (21), രഘുവംശിയും (0) പെട്ടെന്ന് പുറത്തായി. എന്നാല്‍ റെഷീദും സിന്ധുവും പിടിച്ച് നിന്നത് ഇന്ത്യയ്ക്ക് രക്ഷയായി. വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റെഷീദും (50) നിഷാന്ത് സിന്ധുവും (50) രാജ് ബാവ(35)യും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 14 പന്ത് ശേഷിക്കെയാണ് ഇന്ത്യയുടെ ജയം.
പതിവിന് വിപരീതമായി ഫൈനല്‍ ഇന്ത്യക്ക് കടുത്തതായിരുന്നു.ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.മികച്ച ബൗളിങിലൂടെ 44.5 ഓവറില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 189ന് പുറത്താക്കിയിരുന്നു.24ാം ഓവറില്‍ 91-7 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് നിലയുറപ്പിച്ചതോടെ സ്‌കോര്‍ 189ലെത്തി. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യന്‍ നിരയ്ക്കായിരുന്നില്ല.