വനിതാ ലോകകപ്പ് ഫൈനല്‍; ഇംഗ്ലണ്ടിന് മുന്നില്‍ റെക്കോഡ് സ്‌കോറുമായി ഓസിസ്

138പന്തിലാണ് ഹീലി 170 റണ്‍സ് നേടിയത്. റേച്ചല്‍ ഹയനസ്(68), ബെത്ത് മൂണി (62) എന്നിവരും അര്‍ദ്ധസെഞ്ചുറി നേടി.

Update: 2022-04-03 05:58 GMT


ഹാമില്‍ട്ടണ്‍:വനിതാ ലോകകപ്പ് ഫൈനലില്‍ റെക്കോഡ് സ്‌കോര്‍ പടുത്തുയര്‍ത്തി ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 357 റണ്‍സാണ് നേടിയത്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ഓസിസിനെ ബാറ്റിങിനയക്കുകയായിരുന്നു. അലിസാ ഹീലിയുടെ മാസ്മരിക സെഞ്ചുറിയാണ് (170) ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. 138പന്തിലാണ് ഹീലി 170 റണ്‍സ് നേടിയത്. റേച്ചല്‍ ഹയനസ്(68), ബെത്ത് മൂണി (62) എന്നിവരും അര്‍ദ്ധസെഞ്ചുറി നേടി.


മറുപടി ബാറ്റിങില്‍ 80 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായിട്ടുണ്ട്.




Tags:    

Similar News