വനിതാ ലോകകപ്പ്; ഇന്ത്യക്ക് തോല്‍വി; ഓസ്‌ട്രേലിയ സെമി ഫൈനലില്‍
ഇന്ത്യയ്ക്കായി യാസ്തിക ഭാട്ടിയ(59), മിഥാലി രാജ്(68), ഹര്‍മന്‍ പ്രീത് കൗര്‍ (57) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി.
ഹാമില്‍ട്ടണ്‍: വനിത ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വിങ്ങല്‍.ഇന്ന് നടന്ന മല്‍സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷയ്ക്ക് മങ്ങലേറ്റത്. ആറ് വിക്കറ്റിന്റെ ജയവുമായി ഓസിസ് സെമി ഉറപ്പിച്ചു. തോല്‍വിയോടെ ഇന്ത്യയ്ക്ക് അവസാനത്തെ രണ്ട് മല്‍സരങ്ങള്‍ നിര്‍ണ്ണായകമായി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 277 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങില്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. ലാനിങ്(97) ആണ് ഓസിസിന്റെ ടോപ് സ്‌കോറര്‍.ഇന്ത്യയ്ക്കായി നേരത്തെ യാസ്തിക ഭാട്ടിയ(59), മിഥാലി രാജ്(68), ഹര്‍മന്‍ പ്രീത് കൗര്‍ (57) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി.