വനിതാ ലോകകപ്പ്; ഓസ്‌ട്രേലിയക്ക് ഏഴാം കിരീടം

പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് പുരസ്‌കാരം അലീസാ ഹീലിയ്ക്കാണ്.

Update: 2022-04-03 14:37 GMT


ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ടിനെ 71 റണ്‍സിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഏഴാം വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി.അലീസാ ഹീലിയുടെ മാസ്മരിക സെഞ്ചുറിയുടെ മികവില്‍ (170) 356 റണ്‍സ് ലക്ഷ്യം മുന്നോട്ട് വച്ച ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 285 റണ്‍സിന് പുറത്താക്കി.നാറ്റ് സിവര്‍ 148 റണ്‍സെടുത്ത് ഇംഗ്ലണ്ടിനായി മികച്ച പ്രതിരോധം തീര്‍ത്തെങ്കിലും ബാക്കിയുള്ള താരങ്ങള്‍ നിരാശാജനകമായ പ്രകടനം നടത്തിയത് അവര്‍ക്ക് തിരിച്ചടിയായി. ഓസിസിനായി അലാന കിങ്, ജെസ്സ് ജൊണ്‍സെന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.


പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് പുരസ്‌കാരം അലീസാ ഹീലിയ്ക്കാണ്. ഓസിസ് പുരുഷ ക്രിക്കറ്റ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഭാര്യയാണ് ഹീലി.




 





Tags:    

Similar News