വനിതാ ലോകകപ്പ്; ഇന്ത്യക്ക് ഇംഗ്ലണ്ടിനോട് വന്‍ തോല്‍വി
ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് ആറാം സ്ഥാനത്തുമാണ്.
ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് വമ്പന്‍ തോല്‍വി. ഇന്ന് നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് ആറ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36.2 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു. സ്മൃതി മന്ദാന (35), റിച്ചാ ഘോഷ് (33) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ച് നിന്നത്. മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്ത് അനായാസ ജയം കണ്ടെത്തി. ജയത്തോടെ ഇംഗ്ലണ്ട് സെമി പ്രതീക്ഷ സജീവമാക്കി. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാരാണ് സെമിയില്‍ പ്രവേശിക്കുക. ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് ആറാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.ന്യൂസിലന്റ് നാലാം സ്ഥാനത്താണ്.