മൂന്നാം ടെസ്റ്റില്‍ ഓസിസിന് ആധിപത്യം; ഇന്ത്യ 244ന് പുറത്ത്

കഴിഞ്ഞ ദിവസം നാല് വിക്കറ്റ് എടുത്ത് ഓസിസ് ഇന്നിങ്‌സ് തകര്‍ത്ത ജഡേജ 28 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

Update: 2021-01-09 08:49 GMT


സിഡ്‌നി : ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ആതിഥേയര്‍ക്ക് ആധിപത്യം. ആദ്യ ഇന്നിങ്‌സില്‍ ഇന്ന് മറുപടി ബാറ്റിങ് തുടര്‍ന്ന ഇന്ത്യ 244 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് ഇന്ത്യന്‍ ബാറ്റിങിന്റെ നടുവൊടിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടര്‍ന്ന ഓസിസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ ഓസിസിന് 197 റണ്‍സിന്റെ ലീഡായി. രണ്ട് വിക്കറ്റിന് 96 എന്ന നിലയില്‍ കളി തുടര്‍ന്ന ഇന്ത്യക്ക് തുടര്‍ച്ചയായ റണ്ണൗട്ടുകള്‍ വിനയായി. ഹനുമന്‍ വിഹാരി (4), രവിചന്ദ്ര അശ്വിന്‍ (10), ജസ്പ്രീത് ബുംറ(0) എന്നിവരാണ് ഇന്ന് റണ്ണൗട്ടിലൂടെ പുറത്തായത്. പൂജാര 50 റണ്ണസെടുത്ത് പുറത്തായപ്പോള്‍ രഹാനെ 22 റണ്‍സെടുത്തും പുറത്തായി. കഴിഞ്ഞ ദിവസം നാല് വിക്കറ്റ് എടുത്ത് ഓസിസ് ഇന്നിങ്‌സ് തകര്‍ത്ത ജഡേജ 28 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഋഷഭ് പന്ത് 36 റണ്‍സെടുത്തും പുറത്തായി. ഹാസല്‍വുഡ് രണ്ട് വിക്കറ്റും നേടി.


രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍(13), പുക്കോവസ്‌കി (10) എന്നിവരുടെ വിക്കറ്റുകളാണ് ഓസിസിന് നഷ്ടമായത്. വാര്‍ണറുടെ വിക്കറ്റ് അശ്വിനും പുക്കോവസ്‌കിയുടെ വിക്കറ്റ് മുഹമ്മദ് സിറാജിനുമാണ്. കളി നിര്‍ത്തുമ്പോള്‍ ലബുഷെന്‍ഗേ (47), സ്മിത്ത് (29) എന്നിവരാണ് ക്രീസില്‍.






Tags:    

Similar News