സിഡ്‌നി ടെസ്റ്റ്; ഇന്ത്യ തോല്‍വിക്കരികെ
52 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മ, 31 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്.
സിഡ്‌നി; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ജയത്തിനായി പൊരുതുന്നു. ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് 407 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തിട്ടുണ്ട്. ജയിക്കാന്‍ നാളെ ഒരു ദിനം ബാക്കിനില്‍ക്കെ ഇന്ത്യക്ക് 309 റണ്‍സ് നേടണം. രണ്ടാം ഇന്നിങ്‌സില്‍ ഓസിസ് 312 റണ്‍സിനാണ് ഡിക്ലയര്‍ ചെയ്തത്. ഗ്രീന്‍(84), സ്മിത്ത് (81), ലബുഷെന്‍ഗെ (73) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസിസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 52 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മ, 31 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്. പൂജാര (9), ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ (4) എന്നിവരാണ് ഇന്ന് കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്.