ട്വന്റി-20 ലോകകപ്പ്; ആദ്യ അങ്കം ഓസിസും ദക്ഷിണാഫ്രിക്കയും തമ്മില്‍
കഗിസോ റബാദെ, ലുങ്കി എന്‍ഗിഡി, ആന്ററിച്ച് നോര്‍ട്ട്‌ജെ, തബ്രെയ്‌സ് ഷംസി എന്നീ ബൗളര്‍മാര്‍ തന്നെയാണ് അവരുടെ കരുത്ത്.
ഷാര്‍ജ:ട്വന്റി-20 ലോകകപ്പിന് ഇന്ന് അബുദാബിയില്‍ തുടക്കമാവും. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. അബുദാബിയില്‍ ഷെയ്ഖ് സെയ്ദ് സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 3.30നാണ് മല്‍സരം. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ഓസിസ് ഇന്ത്യയോട് തോല്‍വി വഴങ്ങിയിരുന്നു. ന്യൂസിലന്റിനോട് ടീം ജയിച്ചിരുന്നുവെങ്കിലും ടീമിന്റെ ഫോം അവര്‍ക്ക് തിരിച്ചടിയാണ്.
ദക്ഷിണാഫ്രിക്കയാവട്ടെ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവര്‍ക്കെതിരായുള്ള രണ്ട് മല്‍സരങ്ങളിലും ജയിച്ച് തകര്‍പ്പന്‍ ഫോമിലാണ്. ട്വന്റിയിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ സ്‌ക്വാഡിനൊപ്പമാണുള്ളത്. കഗിസോ റബാദെ, ലുങ്കി എന്‍ഗിഡി, ആന്ററിച്ച് നോര്‍ട്ട്‌ജെ, തബ്രെയ്‌സ് ഷംസി എന്നീ ബൗളര്‍മാര്‍ തന്നെയാണ് അവരുടെ കരുത്ത്. ബാറ്റിങില്‍ റാസി വാന്‍ ഡെര്‍ ഡസ്സന്‍ , ടെംബാ ബാവുമാ , എയ്ഡന്‍ മര്‍ക്രം എന്നിവരും മികച്ച ഫോമിലാണ്.
ഇതുവരെ ഫോം കണ്ടെത്താനാവത്ത ഡേവിഡ് വാര്‍ണറാണ് ഓസിസിന്റെ തലവേദന.സ്റ്റീവ് സ്മിത്ത് ഫോം കണ്ടെത്തിയെങ്കിലും സ്‌ട്രൈക്ക് റേറ്റ് മോശമാണ്. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ടീമിന്റെ പ്രതീക്ഷ. ബൗളിങില്‍ ആഡം സാബ, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ഓസിസിന്റെ കരുത്ത്.