മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയങ്ങളായ സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിനും ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ലഭിച്ചു. ഗ്രൂപ്പ് സിയില്‍ ഒരു കോടി രൂപ വാര്‍ഷിക റിട്ടൈനര്‍ഷിപ്പ് ഫീസില്‍ വരുന്ന കരാറില്‍ ആണ് ഇരുവരെയും ഉള്‍പ്പെടുത്തിയത്. നിലവിലെ സീസണില്‍ മൂന്ന് ടെസ്റ്റുകള്‍ കളിക്കുക എന്ന മാനദണ്ഡം ഇവര്‍ അഞ്ചാം ടെസ്റ്റോടെ പൂര്‍ത്തിയാക്കിയിരുന്നു.
തിങ്കളാഴ്ച ചേര്‍ന്ന ബിസിസിഐ അപെക്സ് കൗണ്‍സില്‍ യോഗത്തിലാണ് ഇവരുടെ പേരുകള്‍ അംഗീകരിച്ചത്. സര്‍ഫറാസ് ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നു. ജുറെലും ഈ പരമ്പര മികച്ചതായിരിന്നു. റാഞ്ചിയിലെ ചേസിംഗില്‍ 90, 39 നോട്ടൗട്ട് സ്‌കോറുകള്‍ നേടിയ ജൂറെല്‍ തന്റെ രണ്ടാമത്തെ കളിയില്‍ തന്നെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയിരുന്നു.