ഡാരില്‍ മിച്ചെലിന് സെഞ്ചുറി; ധരംശാലയില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 274 റണ്‍സ്
ധരംശാല: ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്റിന് ഭേദപ്പെട്ട സ്‌കോര്‍. നിശ്ചിത ഓവറില്‍ അവര്‍ 273 റണ്‍സെടുത്ത് പുറത്തായി. 130 റണ്‍സെടുത്ത ഡാരല്‍ മിച്ചേലും രവീന്ദ്ര രചിയും (75) ചേര്‍ന്നാണ് കിവികള്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. 19ന് രണ്ട് എന്ന നിലയില്‍ നിന്ന് ന്യൂസിലന്റിനെ കരകയറ്റിയത് ഇരുവരുമാണ്. ഒടുവില്‍ 87 പന്തില്‍ നിന്ന് 75 റണ്‍സെടുത്ത രചിനെ പുറത്താക്കി ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് കിവികളെ ഉയര്‍ന്ന സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ നിന്ന് തടഞ്ഞത്. ക്രൂനാല്‍ യാദവ് രണ്ട് വിക്കറ്റെടുത്തു. ഈ ലോകകപ്പില്‍ ആദ്യമായി ടീമില്‍ ഇടംനേടിയ ഷമി തന്റെ വരവറിയച്ചത് ആദ്യ പന്തില്‍ തന്നെ യങ്ങിന്റെ കുറ്റിതെറിപ്പിച്ചായിരുന്നു. പരിക്കേറ്റതിനാല്‍ ഇന്ത്യന്‍ ഉപനായകനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദുല്‍ താക്കൂറും ടീമിലില്ല. ഇതോടെ സൂര്യകുമാര്‍ യാദവും മുഹമ്മദ് ഷമിയും ടീമിലിടം കണ്ടെത്തി.