ക്രുനാല്‍ പാണ്ഡെയുമായി സമ്പര്‍ക്കമുള്ള താരങ്ങളുടെ ഫലം നെഗറ്റീവ്

ടീം താമസിക്കുന്ന താജ് സമുദ്രാ ഹോട്ടലില്‍ നിന്നാവും രോഗം വ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Update: 2021-07-27 18:43 GMT


കൊളംബോ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ക്രുനാല്‍ പാണ്ഡെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താരവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ട് താരങ്ങളുടെ പരിശോധനാ ഫലം പുറത്ത് വന്നു. എട്ട് പേരുടെയും ഫലം നെഗറ്റീവാണെന്ന് ബിസിസിഐ അറിയിച്ചു. എന്നാല്‍ ഇന്ന് നടക്കുന്ന രണ്ടാം ട്വന്റിയില്‍ ഈ എട്ട് താരങ്ങളെ മാറ്റിനിര്‍ത്തിയേക്കും. ഇവര്‍ രണ്ട് ദിവസം കൂടി ഐസുലേഷനില്‍ തുടരും. അതിനിടെ ബുധനാഴ്ച രാവിലെ ശ്രീലങ്കന്‍ ടീമംഗങ്ങളെ മുഴുവന്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇതിന് ശേഷമായിരിക്കും ഇന്നത്തെ മല്‍സരത്തില്‍ താരങ്ങളെ പങ്കെടുപ്പിക്കുക.


ഇംഗ്ലണ്ട് പര്യടനത്തിലേക്ക് ക്ഷണിക്കപ്പെട്ട സൂര്യകുമാര്‍ യാദവ് , പൃഥ്വി ഷാ എന്നിവരും ക്രുനാലുമായി അടുത്ത് ഇടപഴകിയ താരങ്ങളില്‍പ്പെട്ടിട്ടുണ്ട്. ഫലം നെഗറ്റീവാണെങ്കിലും താരങ്ങളുടെ ഇംഗ്ലണ്ട് യാത്രയുടെ അന്തിമ തീരുമാനം ബിസിസിഐ പുറത്ത് വിട്ടിട്ടില്ല. ക്രുനാലിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസത്തെ രണ്ടാം ട്വന്റി-20 മല്‍സരം ഉപേക്ഷിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് താരം തൊണ്ടുവേദന അനുഭവപ്പെട്ടതായി അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കനത്ത കൊവിഡ് പ്രോട്ടോകോളിനിടെ ഇന്ത്യന്‍ ടീമില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് തിരിച്ചടിയായിരിക്കുകയാണ്. ടീം താമസിക്കുന്ന താജ് സമുദ്രാ ഹോട്ടലില്‍ നിന്നാവും രോഗം വ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്.




Tags:    

Similar News