ബട്‌ലര്‍ (71*); ഇംഗ്ലിഷ് പട സെമിയിലേക്ക്; ഓസിസ് വീണു

32 പന്തില്‍ 71 റണ്‍സ് നേടിയ ജോസ്ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി.

Update: 2021-10-30 17:22 GMT


ദുബയ്: തുടര്‍ച്ചയായ മൂന്നാം ജയവുമായി ഇംഗ്ലണ്ട് ട്വന്റി-20 ലോകകപ്പ് സെമിയിലേക്ക്. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ എട്ട് വിക്കറ്റിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. 126 എന്ന ലക്ഷ്യം ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11.4 ഓവറില്‍ മറികടന്നു. 32 പന്തില്‍ 71 റണ്‍സ് നേടിയ ജോസ്ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി. അഞ്ച് സിക്‌സും അഞ്ച് ഫോറും അടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. ജേസണ്‍ റോയി (22), മാലന്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബെയര്‍സ്‌റ്റോ 16 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. കരുത്താര്‍ജ്ജിച്ച ഓസിസ് ബൗളിങ് നിരയക്ക് ഇംഗ്ലിഷ് വന്‍മതിലുകള്‍ ഇന്ന് ഇളക്കാന്‍ സാധിച്ചില്ല.


നേരത്തെ ടോസ് ലഭിച്ച ഇംഗ്ലണ്ട് ഓസിസിനെ ബാറ്റിങിനയച്ചു. എന്നാല്‍ 20 ഓവറില്‍ അവര്‍ക്ക് 125 റണ്‍സിന് പുറത്താവാനായിരുന്നു വിധി. ആരോണ്‍ ഫിഞ്ചാണ് (44) അവരുടെ ടോപ് സ്‌കോറര്‍ .


ഇംഗ്ലിഷ് ബൗളിങ് നിരയ്ക്കായി ജോര്‍ദന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വോക്‌സ്, മില്‍സ് എന്നിവര്‍ രണ്ടു വീതവും റാഷിദ്, ലിവിങ്‌സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.




Tags:    

Similar News