ടെസ്റ്റ് മല്‍സരത്തിനായി പാക് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചു

10 താരങ്ങള്‍ക്ക് കൊറോണ ബാധിച്ചതിനാലാണ് 20 പേരടങ്ങുന്ന ടീമിനെ ബോര്‍ഡ് അയച്ചത്. നാല് ടെസ്റ്റും രണ്ട് ട്വന്റി-ട്വന്റി മല്‍സരങ്ങളും അടങ്ങുന്നതാണ് പരമ്പര.

Update: 2020-06-28 14:49 GMT

കറാച്ചി: പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള 20 അംഗ സ്‌ക്വാഡ് രാജ്യത്തുനിന്നും തിരിച്ചു. 10 താരങ്ങള്‍ക്ക് കൊറോണ ബാധിച്ചതിനാലാണ് 20 പേരടങ്ങുന്ന ടീമിനെ ബോര്‍ഡ് അയച്ചത്. നാല് ടെസ്റ്റും രണ്ട് ട്വന്റി-ട്വന്റി മല്‍സരങ്ങളും അടങ്ങുന്നതാണ് പരമ്പര. ആഗസ്ത് ആദ്യമാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമിടുന്നത്.

ഇംഗ്ലണ്ടിലെത്തുന്ന ടീം രണ്ടാഴ്ച നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് പരിശീലനത്തിന് ഇറങ്ങുക. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 10 താരങ്ങള്‍ക്ക് കൊറോണ പോസ്റ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് നെഗറ്റീവ് ഫലങ്ങള്‍ക്കുശേഷം ഈ താരങ്ങള്‍ക്ക് ടീമിനൊപ്പം ചേരാം. 

Tags:    

Similar News