പാകിസ്താന്റെ ലോകകപ്പ് ട്വന്റി സ്‌ക്വാഡ്; അതൃപ്തിയുമായി മുന്‍ താരങ്ങള്‍

സ്‌ക്വാഡ് പ്രഖ്യാപനത്തിന് ശേഷം പരിശീലകരായ മിസ്ബാ ഹുല്‍ ഹഖും വാഖര്‍ യൂനിസും രാജിവച്ചിരുന്നു.

Update: 2021-09-07 14:46 GMT


കറാച്ചി: പാകിസ്താന്റെ 20-20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ക്യാപ്റ്റന്‍ ബാബര്‍ അസം. പുതിയ ചെയര്‍മാന്‍ റമീസ് രാജയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ സ്‌ക്വാഡില്‍ നിന്ന് പ്രഗല്‍ഭരും പരിചയസമ്പന്നരുമായ താരങ്ങളെ ഒഴിവാക്കിയതായാണ് ക്യാപ്റ്റന്റെ പരാതി. നിലവിലെ സ്‌ക്വാഡില്‍ ഉള്‍പ്പെടാത്ത നാല് താരങ്ങളെ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് റമീസ് രാജ എതിരാണെന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി ട്വന്റി-20 മല്‍സരങ്ങള്‍ കളിക്കാത്ത നിരവധി താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഷര്‍ജീല്‍ ഖാന്‍, ഫഖര്‍ സമാം, ഫഹീം അശ്‌റഫ്, ഉസ്മാന്‍ ഖദ്രി എന്നിവരെയാണ് ബാബര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആസിഫ് അലി, ഖുഷ്ദില്‍ ഷാ, അസം ഖാന്‍, ഷുഹൈബ് മഖ്‌സൂദ്് എന്നിവരെയാണ് റമീസ് രാജ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


സ്‌ക്വാഡ് പ്രഖ്യാപനത്തിന് ശേഷം പരിശീലകരായ മിസ്ബാ ഹുല്‍ ഹഖും വാഖര്‍ യൂനിസും രാജിവച്ചിരുന്നു.തുടര്‍ന്ന് സാഖ്വിലിന്‍ മുഷ്താഖ്, അബ്ദുല്‍ റസാഖ് എന്നിവരെ പിസിബി താല്‍ക്കാലിക പരിശീലകരായി നിയമിച്ചു. അതിനിടെ ടീം പ്രഖ്യാപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ക്യാപ്റ്റന്‍ ബാബര്‍ അസം തല്‍സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്ന് മുന്‍ താരം ശുഹൈബ് അക്തര്‍ ആവശ്യപ്പെട്ടു. കൂടാതെ പരിശീലകര്‍ സ്വയം രാജിവച്ചതല്ലെന്നും അവരോട് പുതിയ ബോര്‍ഡ് രാജി ആവശ്യപ്പെട്ടതാണെന്നും അക്തര്‍ വ്യക്തമാക്കി.




Tags:    

Similar News