ട്വന്റി-20 ലോകകപ്പ്; കരീബിയന്‍ കരുത്തിന് ഇന്ന് ഇംഗ്ലിഷ് വെല്ലുവിളി
നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയപ്പോള്‍ വിന്‍ഡീസ് 11 തവണയും ഇംഗ്ലണ്ട് ഏഴ് തവണയുമാണ് ജയിച്ചത്.
ദുബയ്: ട്വന്റി-20 ലോകകപ്പിന്റെ ഉദ്ഘാടന ദിവസത്തെ രണ്ടാം മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ്ഇന്‍ഡീസ് കിരീട ഫേവറ്റുകളായ ഇംഗ്ലണ്ടിനെ നേരിടും. ദുബയ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം.
സന്നാഹ മല്‍സരത്തില്‍ ഇന്ത്യയോട് തോറ്റ ഞെട്ടലിലാണ് ഇംഗ്ലിഷ് പട ഇറങ്ങുന്നത്. എന്നാല്‍ ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ഫോമിലുള്ള ടീം ഇംഗ്ലണ്ട് തന്നെയാണ്. ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് ഇംഗ്ലിഷ് ബാറ്റിങ് നിരയുടെ നെടും തൂണുകള്‍. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ ഫോമാണ് ഇംഗ്ലണ്ടിന്റെ തലവേദന. മാര്‍ക്ക് വുഡ്, ആദില്‍ റാഷിദ് എന്നിവരാണ് ബൗളിങിലെ പ്രതീക്ഷ.
നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയപ്പോള്‍ വിന്‍ഡീസ് 11 തവണയും ഇംഗ്ലണ്ട് ഏഴ് തവണയുമാണ് ജയിച്ചത്. ലോകത്തിലെ മികച്ച താരങ്ങളായ നിക്കോളസ് പൂരന്‍, ഹെറ്റ്‌മെയര്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആേ്രന്ദ റസ്സല്‍, എവിന്‍ ലിവിസ് എന്നിവര്‍ വിന്‍ഡീസ് നിരയില്‍ തിളങ്ങി നില്‍ക്കുന്നവരാണ്. സീനിയര്‍ താരങ്ങളായ ക്രിസ് ഗെയ്ല്‍, ബ്രാവോ എന്നിവരും ഇന്ന് ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കും.