സിറാജിനെതിരായ വംശീയാധിക്ഷേപം; മാപ്പു പറഞ്ഞ് ഡേവിഡ് വാര്‍ണര്‍
വംശീയത ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
സിഡ്‌നി: ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജ് വംശീയമായി അധിക്ഷേപ്പിക്കപ്പെട്ട സംഭവത്തില്‍ മാപ്പു പറഞ്ഞ് ഓസിസ് താരം ഡേവിഡ് വാര്‍ണര്‍. കാണികളില്‍ നിന്നും ഉണ്ടായ മോശം ഇടപെടലില്‍ സിറാജിനോടും ടീം ഇന്ത്യയോടും മാപ്പ് പറയുന്നുവെന്ന് വാര്‍ണര്‍ അറിയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചത്. വംശീയത ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സംഭവത്തില്‍ മാപ്പു പറയുന്നു. അടുത്ത ടെസ്റ്റില്‍ ഞങ്ങളുടെ കാണികളില്‍ നിന്നും നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നു-വാര്‍ണര്‍ അറിയിച്ചു. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് മുഹമ്മദ് സിറാജിനെ കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. തുടര്‍ന്ന് കാണികളെ ഗ്യാലറിയില്‍ നിന്നും പുറത്താക്കിയിരുന്നു. സംഭവത്തില്‍ ഓസിസ് ക്രിക്കറ്റ് ബോര്‍ഡ് നടുക്കം രേഖപ്പെടുത്തിയിരുന്നു.