ഗ്ലോബല്‍ ട്വന്റി ലീഗില്‍ ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടു: ഉമര്‍ അക്മല്‍

വിന്നിപെഗ് ഹാക്വസ് ടീം അംഗമായ ഉമറിനോട് ടീമിന്റെ ഒഫീഷ്യലായ മന്‍സൂര്‍ അക്തറാണ് ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടത്.

Update: 2019-08-07 18:11 GMT

കാനഡ: കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ട്വന്റി-20 ലീഗില്‍ ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടതായി പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍. പാകിസ്താന്റെ തന്നെ മുന്‍താരമായ മന്‍സൂര്‍ അക്തറാണ് തന്നോട് ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഉമര്‍ വ്യക്തമാക്കി. വിന്നിപെഗ് ഹാക്വസ് ടീം അംഗമായ ഉമറിനോട് ടീമിന്റെ ഒഫീഷ്യലായ മന്‍സൂര്‍ അക്തറാണ് ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടത്. ഉടന്‍തന്നെ താന്‍ ഇക്കാര്യം ഐസിസിയെയും പാക് ക്രിക്കറ്റ് ബോര്‍ഡിനെയും അറിയിച്ചിട്ടുണ്ടെന്ന് അക്മല്‍ വെളിപ്പെടുത്തി.

എന്നാല്‍, ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് ട്വന്റി ലീഗിന്റെ അധികൃതരാണെന്ന് പിസിബി വ്യക്തമാക്കി. ലീഗില്‍ കളിക്കുന്നതിനായി ശുഹൈബ് മാലിക്, മുഹമ്മദ് ഹഫീസ്, വഹാബ് റെയ്‌സ്, ഷദാബ് ഖാന്‍, ഉമര്‍ അക്മല്‍ എന്നിവര്‍ക്ക് അനുവാദം നല്‍കിയത് പിസിബിയാണ്. മികച്ച മധ്യനിരതാരമായ ഉമര്‍ അക്മലിനെ പാകിസ്താന്‍ ഇത്തവണത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. മന്‍സൂര്‍ അക്തര്‍ 1980-90 കാലത്താണ് പാകിസ്താനുവേണ്ടി കളിച്ചത്. 

Tags:    

Similar News