'ഓഫ്‌സൈഡിന്റെ ദേവത' ; പിങ്ക് ബോള്‍ ടെസ്റ്റില്‍ സ്മൃതി മന്ദാനയ്ക്ക് സെഞ്ചുറി

170 പന്തുകളില്‍ നിന്നാണ് സെഞ്ചുറി.

Update: 2021-10-01 08:39 GMT


സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക് ചരിത്രം നേട്ടം. തകര്‍പ്പന്‍ സെഞ്ചുറി നേടിയതോടെ നിരവധി റെക്കോഡുകളാണ് താരം തന്റെ പേരിലാക്കിയത്. മന്ദാനയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ്. ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും മന്ദാന തന്റെ പേരിലാക്കി. ഓസ്‌ട്രേലിയക്കെതിരേ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം. ഇന്ന് 127 റണ്‍സ് കൂടി തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്തതോടെ ഓസിസിനെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോഡും മന്ദാനയുടെ പേരിലായി. ഇന്ത്യയ്ക്കായി ടെസ്റ്റ് സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ താരമാണ് . 170 പന്തുകളില്‍ നിന്നാണ് സെഞ്ചുറി. താരത്തിന്റെ സെഞ്ചുറി നേട്ടത്തെ അനുമോദിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഓഫ്‌സൈഡിന്റെ ദേവതയെന്നാണ് മുന്‍ ടെസ്റ്റ് താരം വസിം ജാഫര്‍ കുറിച്ചത്.


ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് നേടിയിട്ടുണ്ട്. മന്ദാന(127), ഷെഫാലി വര്‍മ്മ (31), പൂനം റൗത്ത് (36), മിഥാലി രാജ് (30), യാസ്തിക ഭാട്ടിയ (19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ദീപ്തി ശര്‍മ്മ(12), താനിയാ ഭാട്ടിയ (0) എന്നിവരാണ് ക്രീസില്‍. മഴയെ തുടര്‍ന്ന് മല്‍സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.




Tags:    

Similar News