ഹാഷിം അംല അന്താരാഷ്ട്ര കിക്കറ്റില്‍നിന്ന് വിരമിച്ചു

ഏകദിനത്തില്‍ 27 സെഞ്ചുറികളും ടെസ്റ്റില്‍ 28 സെഞ്ചുറികളും നേടിയ അംല ടെസ്റ്റില്‍ നാല് ഡബിള്‍ സെഞ്ചുറികളും നേടിയിരുന്നു

Update: 2019-08-08 16:29 GMT

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 36കാരനായ അംല വ്യാഴാഴ്ചയാണ് വിരമിക്കില്‍ പ്രഖ്യാപനം നടത്തിയത്. ഏകദിനത്തില്‍ 27 സെഞ്ചുറികളും ടെസ്റ്റില്‍ 28 സെഞ്ചുറികളും നേടിയ അംല ടെസ്റ്റില്‍ നാല് ഡബിള്‍ സെഞ്ചുറികളും നേടിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് അംലയ്ക്കു സ്വന്തമാണ്. 2012 ഇംഗ്ലണ്ടിനെതിരേ ഓവലില്‍ വച്ചാണ് 311 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്. ലോകകപ്പ് തോല്‍വിക്കു പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍നിന്നു വിരമിക്കുന്ന രണ്ടാമത്തെ പ്രധാനതാരമാണ് ഹാഷിം അംല. ഫാസ്റ്റ് ബൗളര്‍ ഡാലെ സ്റ്റെയിന്‍ തിങ്കളാഴ്ച ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. വലംകൈയ്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ ഹാഷിം അംല 124 ടെസ്റ്റുകളില്‍ 46.64 ശരാശരിയില്‍ 9282 റണ്‍സും 181 ഏകദിനങ്ങളില്‍ നിന്ന് 49.46 ശരാശരിയില്‍ 8113 റണ്‍സുകളും നേടിയിരുന്നു.



Tags:    

Similar News