ഇംഗ്ലണ്ട് മുന്‍ ഫുട്‌ബോള്‍ താരം ആഷ്‌ലി കോള്‍ വിരമിച്ചു

ചെല്‍സിക്കും ആഴ്‌സണലിനുമായി ഏഴുതവണ താരം എഫ്എ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്

Update: 2019-08-18 18:04 GMT

ലണ്ടന്‍: ഇംഗ്ലണ്ട് മുന്‍ ഫുട്‌ബോള്‍ താരവും പ്രീമിയര്‍ ലീഗ് ഇതിഹാസവുമായ ആഷ്‌ലി കോള്‍ ക്ലബ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. നേരത്തേ ഇംഗ്ലണ്ട് ടീമില്‍ നിന്നു വിരമിച്ച 38കാരനായ ആഷ്‌ലി ഡര്‍ബി കൗണ്ടിയിലാണ് നിലവില്‍ കളിച്ചിരുന്നത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഫുള്‍ ബാക്കാണ് കോള്‍. പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍, ചെല്‍സി, ക്രിസ്റ്റല്‍ പാലസ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. തുടര്‍ന്ന് റോമയ്ക്കു വേണ്ടിയും അമേരിക്കയിലെ ലാ ഗ്യാലക്‌സി എഫ്‌സിക്കുവേണ്ടിയും കളിച്ചു. 1999ല്‍ ആഴ്‌സണല്‍ ക്ലബ്ബിന് വേണ്ടി കളിച്ച തുടങ്ങിയാണ് ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ടത്. 107 മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. ചെല്‍സിക്കും ആഴ്‌സണലിനുമായി ഏഴുതവണ താരം എഫ്എ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ടുതവണ ആഴസ്ണലിനയും ഒരു തവണ ചെല്‍സിക്കായും പ്രീമിയര്‍ ലീഗ് കിരീടവും നേടിയിട്ടുണ്ട്.ചെല്‍സിക്കായി ചാംപ്യന്‍സ് ലീഗ് കിരീടവും യൂറോപ്പാ കിരീടവും ആഷ്‌ലി സ്വന്തമാക്കിയിട്ടുണ്ട്.



Tags:    

Similar News