ലോകകപ്പ്; ഗ്രൂപ്പ് എയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം;ശ്രീലങ്കയ്ക്ക് എതിരാളി നെതര്‍ലന്റസ്

നെതര്‍ലന്റസും നമീബിയും ജയിക്കുന്ന പക്ഷം ഇരുവരും സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും.

Update: 2022-10-19 14:10 GMT


പെര്‍ത്ത്: ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 12ലേക്ക് ഗ്രൂപ്പ് എയില്‍ നിന്ന് ആരൊക്ക യോഗ്യത നേടുമെന്ന് നാളെ അറിയാം. നാളെ രാവിലെ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ശ്രീലങ്ക നെതര്‍ലന്റസിനെ നേരിടും. നെതര്‍ലന്റസിന് ഗ്രൂപ്പില്‍ രണ്ട് ജയങ്ങളുണ്ട്. ശ്രീലങ്ക യുഎഇയെ പരാജയപ്പെടുത്തി ആശ്വാസ ജയം നേടിയിട്ടുണ്ട്.


ഇതേ ഗ്രൂപ്പില്‍ നമീബിയ യുഎഇയെ ഉച്ചയ്ക്ക് 1.30ന് നേരിടും. നമീബിയക്ക് ഒരുജയമാണുള്ളത്. യുഎഇക്ക് രണ്ട് തോല്‍വിയും. നാളെ ശ്രീലങ്കയും നമീബിയും ജയിക്കുന്ന പക്ഷം റണ്‍ശരാശരിയുടെ അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കും. നെതര്‍ലന്റസും നമീബിയും ജയിക്കുന്ന പക്ഷം ഇരുവരും സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും.




Tags:    

Similar News