അബുദാബിയില്‍ ഇന്ത്യ കാത്തിരിക്കുന്നു; കിവികള്‍ക്കെതിരായ അഫ്ഗാന്‍ ജയം
രാത്രി 7.30ന് ഷാര്‍ജയില്‍ നടക്കുന്ന മല്‍സരത്തില്‍ സെമിയില്‍ പ്രവേശിച്ച പാകിസ്താന്‍ സ്‌കോട്ട്‌ലന്റുമായി ഏറ്റുമുട്ടും.
അബുദാബി: ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് രണ്ടാമതായി സെമിയിലെത്തുന്ന ടീമിനെ ഇന്നറിയാം. ന്യൂസിലന്റ്, അഫ്ഗാനിസ്താന്‍, ഇന്ത്യ എന്നീ ടീമുകളില്‍ ഒരാള്‍ സെമിയില്‍ പ്രവേശിക്കും.ഇതിനുള്ള നിര്‍ണായക മല്‍സരമാണ് ന്യൂസിലന്റ്-അഫ്ഗാന്‍ പോര്. ഈ മല്‍സരത്തില്‍ അഫ്ഗാന്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമിയില്‍ കടക്കാം. തിങ്കളാഴ്ച നമീബിയക്കെതിരായ മല്‍സരം കൂടി ഇന്ത്യക്ക് ജയിക്കേണ്ടതുണ്ട്. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയാണ് ഗ്രൂപ്പില്‍ മുന്നിലുള്ളത്. എന്നാല്‍ വന്‍ മാര്‍ജിനില്‍ ഉള്ള ജയം നേടിയാല്‍ അഫ്ഗാന്റെ സെമി സാധ്യതയും തള്ളികളയാനാവില്ല.
ന്യുസിലന്റ് ജയിച്ചാല്‍ അവര്‍ റണ്ണര്‍അപ്പായി സെമിയിലേക്ക് കടക്കും. ന്യൂസിലന്റ് മികച്ച ടീമാണെങ്കിലും ഏവരെയും അട്ടിമറിക്കാന്‍ കഴിവുള്ളവരാണ് അഫ്ഗാന്‍. അഫ്ഗാനും ഇന്ത്യയ്ക്കും രണ്ട് ജയങ്ങളാണുള്ളത്. മല്‍സരം ഉച്ചയ്ക്ക് 3.30നാണ്. ഗ്രൂപ്പില്‍ രാത്രി 7.30ന് ഷാര്‍ജയില്‍ നടക്കുന്ന മല്‍സരത്തില്‍ നേരത്തെ സെമിയില്‍ പ്രവേശിച്ച പാകിസ്താന്‍ സ്‌കോട്ട്‌ലന്റുമായി ഏറ്റുമുട്ടും. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഒരു ജയം പോലും നേടാത്ത സ്‌കോട്ടിഷ് പട പാക് പടയ്‌ക്കെതിരേ ആദ്യ ജയം മോഹിച്ചാണ് ഇറങ്ങുന്നത്.