കോഹ്‌ലിക്കെതിരേ കിര്‍മാണിയും; ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുക്കണം

ടെസ്റ്റില്‍ ഫോം നഷ്ടപ്പെട്ട അശ്വിനെയും ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.

Update: 2022-07-12 11:55 GMT


മുംബൈ: ട്വന്റി-20യില്‍ മോശം ഫോമില്‍ കളിക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കെതിരേ മുന്‍ താരം സെയ്ദ് കിര്‍മാണിയും.മോശം ഫോമിലുള്ള കോഹ്‌ലി ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ കിര്‍മാണി അഭിപ്രായപ്പെട്ടത്. സൗരവ് ഗാംഗുലി, സഹീര്‍ ഖാന്‍ എന്നീ താരങ്ങളും മോശം ഫോമിനെ തുടര്‍ന്ന് ഫസ്റ്റ്ക്രിക്കറ്റില്‍ കളിച്ചിരുന്നു. തുടര്‍ന്ന് ഫോം വീണ്ടെടുക്കുകയായിരുന്നു. ടെസ്റ്റില്‍ ഫോം നഷ്ടപ്പെട്ട അശ്വിനെയും ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. എന്തുകൊണ്ട് വിരാട് കോഹ്‌ലിയോട് ബിസിസിഐ തണുപ്പന്‍ നടപ്പ് കാണിക്കുന്നുവെന്നും കിര്‍മാണി അഭിപ്രായപ്പെട്ടു.



 




Tags:    

Similar News