ടെസ്റ്റിലെ സെഞ്ചുറി വരള്‍ച്ചയ്ക്ക് വിരാമം; 2019ന് ശേഷം കോഹ്‌ലിക്ക് ആദ്യ സെഞ്ചുറി

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 480 റണ്‍സിന് അവസാനിച്ചിരുന്നു.

Update: 2023-03-12 14:09 GMT

അഹ്‌മദാബാദ്: കിങ് കോഹ്‌ലിയുടെ ടെസ്റ്റ് സെഞ്ചുറിയുടെ വരള്‍ച്ചയ്ക്ക് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ അവസാനം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിന്റെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിലാണ് കോഹ്‌ലിയുടെ സെഞ്ചുറി പിറന്നത്. താരത്തിന്റെ 28ാം ടെസ്റ്റ് സെഞ്ചുറിയാണ്. 1205 ദിവസങ്ങള്‍ക്ക് ശേഷമാണ് മുന്‍ ക്യാപ്റ്റന്റെ സെഞ്ചുറി നേട്ടം. 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയില്‍ ആയിരുന്ന കോഹ് ലിയുടെ അവസാന സെഞ്ചുറി.


 162 പന്തിലാണ് സെഞ്ചുറി. മുന്‍ ക്യാപ്റ്റന്റെ 75ാം അന്താരാഷ്ട്ര സെഞ്ചുറി കൂടിയാണ്. നാലാമനായിറങ്ങിയ കോഹ്‌ലി 186 റണ്‍സെടുത്താണ് പുറത്തായത്. കോഹ്‌ലിയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 571 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍ കഴിഞ്ഞ ദിവസം സെഞ്ചുറി നേടിയിരുന്നു. പൂജാര (42), ജഡേജ(28), ഭരത് (44), അക്‌സര്‍ പട്ടേല്‍ (79) എന്നിവരാണ് ഇന്ത്യയ്ക്കായി രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 480 റണ്‍സിന് അവസാനിച്ചിരുന്നു. നാലാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ മൂന്ന് റണ്‍സെടുത്തിട്ടുണ്ട്.






Tags:    

Similar News