നാല് മാസങ്ങള്‍ക്ക് ശേഷം ഇമ്രാന്‍ താഹിര്‍ പാകിസ്താന്‍ വിട്ടു
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ മാര്‍ച്ച് മാസത്തിലാണ് ഇമ്രാന്‍ പാകിസ്താനില്‍ എത്തിയത്. തുടര്‍ന്ന് കൊറോണ കാരണം താരം പാകിസ്താന്‍ ലീഗ് ഉപേക്ഷിച്ചിരുന്നു.
കറാച്ചി: നാല് മാസങ്ങള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഇമ്രാന്‍ താഹിര്‍ പാകിസ്താന്‍ വിട്ടു. കൊറോണയെ തുടര്‍ന്നാണ് താരം പാകിസ്താനില്‍ കുടുങ്ങിയത്.
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ മാര്‍ച്ച് മാസത്തിലാണ് ഇമ്രാന്‍ പാകിസ്താനില്‍ എത്തിയത്. തുടര്‍ന്ന് കൊറോണ കാരണം താരം പാകിസ്താന്‍ ലീഗ് ഉപേക്ഷിച്ചിരുന്നു. കൊറോണയെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാരണമാണ് താരം പാകിസ്താനില്‍ കുടുങ്ങിയത്. തുടര്‍ന്ന് ലോക്ക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഇമ്രാന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കാന്‍ കഴിഞ്ഞില്ല. യാത്രാ വിലക്കായിരുന്നു കാരണം. പാകിസ്താനില്‍ ജനിച്ച ഇമ്രാന്‍ വളര്‍ന്നത് ദക്ഷിണാഫ്രിക്കയിലാണ്. പാകിസ്താനില്‍ നിന്ന് താരം വെസ്റ്റ്ഇന്‍ഡീസിലേക്കാണ് തിരിക്കുക. ഉടന്‍ ആരംഭിക്കാന്‍ പോവുന്ന കരീബിയന്‍ ലീഗില്‍ പങ്കെടുക്കാനാണ് ലെഗ് സ്പിന്നറായ ഇമ്രാന്‍ വെസ്റ്റ്ഇന്‍ഡീസിലേക്ക് പോവുന്നത്.