ഒടുവില്‍ രാഹുല്‍ ഫോം കണ്ടെത്തി;കോഹ്‌ലിക്കും അര്‍ദ്ധസെഞ്ചുറി
ഹാര്‍ദ്ദിക്ക് പാണ്ഡെയും (5), ദിനേശ് കാര്‍ത്തിക്കും (7) പെട്ടെന്ന് പുറത്തായി.
അഡ്‌ലെയ്ഡ്; നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കായി ഫോം കണ്ടെത്തി ഓപ്പണര്‍ കെ എല്‍ രാഹുല്‍. ഇന്ന് ട്വന്റി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ രാഹുല്‍ അര്‍ദ്ധസെഞ്ചുറി നേടി. 32 പന്തിലാണ് താരത്തിന്റെ അര്‍ദ്ധസെഞ്ചുറി. മല്‍സരത്തില്‍ കോഹ്‌ലി ഇന്നും സൂപ്പര്‍ ഫോം തുടര്‍ന്നു. 44 പന്തില്‍ താരം 64 റണ്‍സ് നേടി. എന്നാല്‍ രോഹിത്ത് ശര്‍മ്മ ഇന്ന് വീണ്ടും ഫ്‌ളോപ്പായി. താരം രണ്ട് റണ്‍സെടുത്ത് പുറത്തായി.16 പന്തില്‍ 30 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവും ഇന്ന് തിളങ്ങി. ഹാര്‍ദ്ദിക്ക് പാണ്ഡെയും (5), ദിനേശ് കാര്‍ത്തിക്കും (7) പെട്ടെന്ന് പുറത്തായി. ബംഗ്ലാദേശിനായി ഷാഖിബ് രണ്ടും മഹ്‌മൂദ് മൂന്നും വിക്കറ്റ് നേടി.