ലോകകപ്പ്; വെടിക്കെട്ടുമായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍; അഫ്ഗാന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം (210)
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി.
അബുദാബി: തുടര്‍ച്ചയായ രണ്ട് മല്‍സരങ്ങളിലെ തകര്‍ച്ചയ്ക്ക് ശേഷം അഫ്ഗാന് മുന്നില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി ടീം ഇന്ത്യ. ട്വന്റി-20 ലോകകപ്പിലെ നിര്‍ണ്ണായക മല്‍സരത്തില്‍ അഫ്ഗാനിസ്താന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. രോഹിത്ത് ശര്‍മ്മയും (74), കെ എല്‍ രാഹുലുമാണ് (69)ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. 47 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സുമടങ്ങിയതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. 48 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും അടങ്ങിയതാണ് രാഹുലിന്റെ ഇന്നിങ്‌സ്. ഋഷഭ് പന്ത് (27*), ഹാര്‍ദ്ദിക്ക് പാണ്ഡെ (35) എന്നിവര്‍ പുറത്താവാതെ നിന്നു. 13 പന്തിലാണ് ഇരുവരുടെയും വെടിക്കെട്ട്.