ഇന്ത്യയുടെ നടുവൊടിച്ച് കംഗാരുക്കള്‍; ആദ്യ ഏകദിനത്തില്‍ ജയം 10 വിക്കറ്റിന്
നേരത്തെ ടോസ് നേടിയ ഓസിസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. 49.1 ഓവറില്‍ 255 റണ്‍സെടുത്ത് ഇന്ത്യ ഓള്‍ ഔട്ടാവുകയായിരുന്നു.
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. മുംബൈയില്‍ നടന്ന മല്‍സരത്തില്‍ ഓസ്‌ട്രേലിയയുടെ ജയം 10 വിക്കറ്റിനായിരുന്നു. മല്‍സരത്തിലെ എല്ലാ മേഖലകളിലും സമ്പൂര്‍ണ ആധിപത്യം നേടിയാണ് ഓസിസ് ഇന്ത്യയെ തറപറ്റിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 255 റണ്‍സ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 37.4 ഓവറില്‍ ഓസ്‌ട്രേലിയ നേടുകയായിരുന്നു. ഡേവിഡ് വാര്‍ണറുടെ(128)യും ആരോണ്‍ ഫിഞ്ചിന്റെ(110)യും സെഞ്ചുറികളാണ് സന്ദര്‍ശകര്‍ക്ക് തകര്‍പ്പന്‍ ജയം നല്‍കിയത്.
നേരത്തെ ടോസ് നേടിയ ഓസിസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. 49.1 ഓവറില്‍ 255 റണ്‍സെടുത്ത് ഇന്ത്യ ഓള്‍ ഔട്ടാവുകയായിരുന്നു. 74 റണ്‍സെടുത്ത ശിഖര്‍ ധവാനും 47 റണ്‍സെടുത്ത കെ എല്‍ രാഹുലുമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. ഋഷഭ് പന്ത്(28), ജഡേജ(25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മൂന്ന് വിക്കറ്റെടുത്ത സ്റ്റാര്‍ക്ക്, രണ്ട് വിക്കറ്റ് വീതം നേടിയ കുമ്മിന്‍സ്, റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങിനെ പിടിച്ചുകെട്ടിയത്.