മെല്‍ബണ്‍ ടെസ്റ്റ്; മൂന്നാം ദിനവും ഇന്ത്യന്‍ ആധിപത്യം

ജഡേജ 57 റണ്‍സും നേടി പുറത്തായി.

Update: 2020-12-28 08:32 GMT


മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനവും ഇന്ത്യക്ക് ആധിപത്യം. ഇന്ന് ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 326 റണ്‍സിന് അവസാനിപ്പിച്ചെങ്കിലും മറുപടി ബാറ്റിങില്‍ ഓസിസ് തകരുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റേന്തിയ ഓസിസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനെ കഴിഞ്ഞിട്ടൂള്ളൂ. ഇന്ന് ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്കായി രഹാനെ 112 റണ്‍സെടുത്ത് പുറത്തായി. ജഡേജ 57 റണ്‍സും നേടി പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ഓസിസിന്റെ മുന്‍ നിര താരങ്ങളെല്ലാം പുറത്തായി. കളിനിര്‍ത്തുമ്പോള്‍ ഗ്രീനും (17), കമ്മിന്‍സു (15)മാണ് ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ ജഡേജ രണ്ടും ബുംറ, യാദവ്, സിറാജ്, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ഓസിസിന് രണ്ട് റണ്‍സിന്റെ ലീഡാണുള്ളത്.



Tags:    

Similar News