ലോകകപ്പ്; ഓസിസിനെ ചുരുട്ടികെട്ടി ഇന്ത്യ; ലക്ഷ്യം 200 റണ്‍സ്

രവീന്ദ്ര ജഡേജ മൂന്നും ബുംറ, ക്രുനാല്‍ യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് കംഗാരുക്കളെ പിടിച്ചുകെട്ടിയത്.

Update: 2023-10-08 12:45 GMT

ചെന്നൈ: ലോകകപ്പിലെ ആദ്യ മല്‍സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഓസ്‌ട്രേലിയക്കെതിരേ ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇന്ത്യ സന്ദര്‍ശകരെ 199 റണ്‍സിലൊതുക്കി. ടോസ് ലഭിച്ച ഓസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 49.3 ഓവറില്‍ അവര്‍ക്ക് 199 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഡേവിഡ് വാര്‍ണറും (41) സ്മിത്തും മാത്രമാണ് (46) പിടിച്ചു നിന്നത്. ലബുഷെങ്കെ 27 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ മൂന്നും ബുംറ, ക്രുനാല്‍ യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് കംഗാരുക്കളെ പിടിച്ചുകെട്ടിയത്.

തുടക്കം തന്നെ മാര്‍ഷിനെ ബുംറ പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് വാര്‍ണറും സ്മിത്തും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തുടര്‍ന്ന് ഈ കൂട്ടുകെട്ട് പൊട്ടിച്ചത് ക്രൂനാല്‍ യാദവായിരുന്നു. നിലയുറപ്പിച്ച സ്മിത്തിനെ ജഡേജയും പിടിച്ചൊതുക്കി. നിലയുറപ്പിക്കാന്‍ ശ്രമിച്ച ലബുഷെങ്കെയെ ജഡേജയും പുറത്താക്കി. പിന്നീട് കാര്യമായ ചെറുത്തുനില്‍പ്പുകള്‍ ഓസിസിന് നടത്താനായില്ല.15 റണ്‍സെടുത്ത മാക്‌സ് വെല്ലിനെ ക്രുനാല്‍ യാദവും റണ്ണൊന്നുമെടുക്കുന്നതിന് മുമ്പ് കാരെയെ ജഡേജയും പവലിയനിലേക്കയച്ചു. ഗ്രീനിനെ (8) ആര്‍ അശ്വിനും കമ്മിന്‍സനെ (15) ബുംറയും പുറത്താക്കി. 28 റണ്‍സെടുത്ത് സ്റ്റാര്‍ക്ക് പൊരുതാന്‍ നോക്കിയെങ്കിലും സിറാജ് ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കി പുറത്താക്കുകയായിരുന്നു. സാംബയുടെ (6) വിക്കറ്റ് ഹാര്‍ദ്ദിക്ക് പാണ്ഡെ നേടി.


Tags:    

Similar News