ഇംഗ്ലണ്ടും ക്ലീന്‍ ബൗള്‍ഡ്; ലോകകപ്പില്‍ ആറില്‍ ആറ് ജയം; ഇന്ത്യ ഒന്നാമത്

Update: 2023-10-29 16:13 GMT

ലഖ്‌നൗ:ഏകദിന ലോകകപ്പിലെ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ ആറ് ജയങ്ങളുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. തോല്‍വി പരമ്പര തുടരുന്ന നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ ഇന്ന് 100 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. 230 എന്ന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 34.5 ഓവറില്‍ 129 റണ്‍സിന് ഇന്ത്യ പുറത്താക്കി. തുടക്കം മുതലെ തകര്‍പ്പന്‍ ബൗളിങുമായി ഇന്ത്യ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ധത്തിലാക്കിയിരുന്നു. അത് അവസാനം വരെ ആതിഥേയര്‍ തുടര്‍ന്നു. നാല് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റെടുത്ത ക്രുനാല്‍ യാദവും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. 27 റണ്‍സെടുത്ത ലിവിങ്‌സറ്റണ്‍ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഇംഗ്ലണ്ട് 229 റണ്‍സിലൊതുക്കിയിരുന്നു. രോഹിത്ത് ശര്‍മ്മയാണ് (87) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (39), സൂര്യകുമാര്‍ യാദവ് (49) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഇംഗ്ലണ്ടിനായി വില്ലേ മൂന്നും വോക്‌സ്, റാഷിദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. തോല്‍വിയോടെ ഇംഗ്ലണ്ട് സെമി കാണാതെ പുറത്താവും.ആറില്‍ ആറ് ജയവുമായി ഇന്ത്യ സെമി ഉറപ്പിച്ചു.












Tags:    

Similar News