നാണക്കേടിന്റെ റെക്കോഡുമായി കോഹ്‌ലി; വീണ്ടും ഡക്ക്
ആദ്യ രണ്ട് ഏകദിനത്തില്‍ 8, 18 എന്ന നിലയിലാണ് കോഹ്‌ലി പുറത്തായത്.
അഹ്‌മദാബാദ്: നീണ്ട ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലിയുടെ സെഞ്ചുറി പ്രതീക്ഷിച്ച ആരാധകര്‍ക്ക് വീണ്ടും നിരാശ. വെസ്റ്റ്ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ താരം പുറത്തായത് പൂജ്യത്തിനാണ്. ആദ്യ രണ്ട് ഏകദിനത്തില്‍ 8, 18 എന്ന നിലയിലാണ് കോഹ്‌ലി പുറത്തായത്. ഇന്ന് പൂജ്യത്തിന് പുറത്തായതോടെ ഏറ്റവും കൂടുതല്‍ തവണ റണ്ണൊന്നുമെടുക്കാതെ പുറത്തായ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ റെക്കോഡും(32) മുന്‍ ക്യാപ്റ്റന്റെ പേരിലായി. 34 തവണ പുറത്തായ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ റെക്കോഡില്‍ ഒന്നാമതും 31 തവണ പുറത്തായ സെവാഗ് രണ്ടാമതുമാണ്. പുറത്താവലിനെ തുടര്‍ന്ന് കോഹ്‌ലിയോട് വിശ്രമം എടുക്കാനും യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനുമാണ് ട്വിറ്ററില്‍ ആരാധകര്‍ ആവശ്യപ്പെട്ടത്.