പൂനെയിലും ഗത്യന്തരമില്ലാതെ ഇന്ത്യ; 156ന് പുറത്ത്; ന്യൂസിലന്റിന് 301 റണ്‍സിന്റെ ലീഡ്
പൂനെ: ന്യൂസിലന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് തകര്‍ച്ച. ടെസ്റ്റിന്റെ രണ്ടാം ദിവസമായ ഇന്ന് ന്യൂസിലന്റ് 301റണ്‍സിന്റെ ലീഡ് നേടി. ഇന്ന് ന്യൂസിലന്റിന് മറുപടിയായി ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ 156ന് പുറത്തായി. നേരത്തെ ന്യൂസിലന്റിന്റെ ആദ്യ ഇന്നിങ്‌സ് 259ന് അവസാനിച്ചിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത് സാന്റനറാണ്. താരം കിവികള്‍ക്കായി ഏഴ് വിക്കറ്റ് നേടി.
ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം 46 പന്തില്‍ 38 റണ്‍സെടുത്ത് പുറത്തായി. ശുഭ്മാന് ഗില്ലും യശ്വസി ജയ്സ്വാളും 30 വീതം റണ്‍സെടുത്ത് പുറത്തായി. രോഹിത്ത് ശര്‍മ്മ റണ്ണൊന്നുമെടുക്കാതെ പുറത്തായി. കോഹ് ലി ഒരു റണ്‍െടുത്ത് പുറത്തായപ്പോള്‍ ഋഷഭ് പന്ത് 18ഉം സര്‍ഫറാസ് ഖാന്‍ 11 ഉം അശ്വിന്‍ നാലും റണ്‍സെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍ 18 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ന്യൂസിലന്റ് ഇന്ന്് കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തിട്ടുണ്ട്. 86 റണ്‍സെടുത്ത ലാഥാം ആണ് കിവികളുടെ ടോപ് സ്‌കോറര്‍. സന്ദര്‍ശകര്‍ക്കായി കോണ്‍വെ 17ഉം യങ് 23ഉം രചിന്‍ രവീന്ദ്ര ഒമ്പതും മിച്ചല്‍ 18ഉം റണ്‍സെടുത്തു.ഇന്ന് കളി നിര്‍ത്തുമ്പോള്‍ ബ്ലന്‍ഡെല്‍ 30ഉം ഫിലിപ്പിസ് ഒമ്പതും റണ്‍സെടുത്ത് ക്രീസിലുണ്ട്.