കൈല്‍ ജാമിസണും ഗ്ലെന്‍ മാക്‌സ്‌വെല്ലിനും റെക്കോഡ്‌ തുക; എത്തുന്നത്‌ കോഹ്‌ലിക്കൊപ്പം

ഇന്ത്യയ്‌ക്കായി കളിക്കാതെ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരം കൃഷ്‌ണപ്പാ ഗൗതമാണ്‌.

Update: 2021-02-18 17:59 GMT



ചെന്നൈ: കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന്‌ പഞ്ചാബ്‌ റിലീസ്‌ ചെയ്‌ത ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‌ ഇക്കുറി ലഭിച്ചത്‌ റെക്കോഡ്‌ തുക. 14.25 കോടിക്ക്‌ ഐ പി എല്‍ ലേലത്തില്‍ താരത്തെ ഇത്തവണ സ്വന്തമാക്കിയത്‌ റോയല്‍ ചാലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍ ആണ്‌. കഴിഞ്ഞ തവണ പഞ്ചാബ്‌ 10.75 കോടിക്കാണ്‌ താരത്തെ സ്വന്തമാക്കിയത്‌. താരത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സും ഇന്ന്‌ ലേലത്തില്‍ മുന്നിലുണ്ടായിരുന്നു.


ന്യൂസിലന്റ്‌ പേസര്‍ കൈല്‍ ജാമിസണ്‍ ആണ്‍ ലേലത്തില്‍ ഉയര്‍ന്ന രണ്ടാമത്തെ തുക നേടിയ താരം. 14.25 കോടിക്ക്‌ താരത്തെ സ്വന്തമാക്കിയത്‌ ബാംഗ്ലൂരാണ്‌. 14 കോടി തേടിയ ഓസിസ്‌ താരം ജൈ റിച്ചാര്‍ഡ്‌സനെ പഞ്ചാബ്‌ കിങ്‌സാണ്‌ സ്വന്തമാക്കിയ്‌ത. ടോം കറനെ 5.25 കോടിക്ക്‌ ഡല്‍ഹിയും നഥാന്‍ കുള്‍ട്ടര്‍ നീലിനെ അഞ്ച്‌ കോടിക്ക്‌ മുംബൈയും സ്വന്തമാക്കി. അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ്‌ 20 ലക്ഷത്തിന്‌ കരസ്ഥമാക്കി.ഹനുമന്‍ വിഹാരിയെ ഒരു ടീമും സ്വന്തമാക്കിയില്ല. കേദര്‍ജാദവിനെയും മുജീബ്‌ ഉര്‍ റഹ്മാനെയും സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌ വാങ്ങി.


ഹര്‍ഭജന്‍ സിങ്‌, കരുണ്‍ നായര്‍ എന്നിവരെ കൊല്‍ക്കത്ത നേടി. ഇന്ത്യയ്‌ക്കായി കളിക്കാതെ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരം കൃഷ്‌ണപ്പാ ഗൗതമാണ്‌. കര്‍ണ്ണാടക താരമായി ഗൗതമിന്‌ 9.25 കോടി വിലയാണ്‌ ലഭിച്ചത്‌. കഴിഞ്ഞ സീസണില്‍ പഞ്ചാബ്‌ കിങ്‌സിനായി കളിച്ച ഗൗതമിനെ ഇത്തവണ സ്വന്തമാക്കിയത്‌ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്‌. 32 കാരനായ ഈ ഓള്‍റൗണ്ടര്‍ 2017ല്‍ മുംബൈയ്‌ക്കായും 2018ല്‍ രാജസ്ഥാന്‍ റോയ്‌ല്‍സിന്‌ വേണ്ടിയുമാണ്‌ കളിച്ചത്‌.


Tags:    

Similar News